vishu2012

സമചിന്തകരായ ഒരു പറ്റം ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ മിഷിഗന്‍ മലയാളീ അസോസിയേഷന്‍ എന്ന സംഘടന ഉടലെടുത്തു. എല്ലാവരുടെയും ഉള്ളില്‍ നന്മയുണ്ടെന്നും ആ നന്മ സമൂഹത്തിന്റെ ഗുണമേന്മേയ്ക്ക് വേണ്ടി  ഉപയോഗികുവാന്‍ ഏതോരു വ്യക്തിക്കും സാധിക്കണം. നമ്മുടെ കഴിവുകള്‍ പുറത്ത്‌ പ്രദര്‍ശിപ്പിക്കുവാനും, അടുത്ത തലമുറയെ നമ്മുടെ തന്നെ തനിമയിലും പാരമ്പര്യത്തിലും വളര്‍ത്തി എടുക്കുവാനും, അവരില്‍ നമ്മുടെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുകുവാന്‍ ഇങ്ങനെയുള്ള ഒരു സംഘടനയില്‍ ഒരുമിച്ച് ഇടപഴക്കുകയും പ്രവര്‍ത്തിച്  വരികയും ചെയുമ്പോള്‍ സാധിക്കും .

നമ്മള്‍ ഇന്ന്‍ ജീവിക്കുന്ന മഹത്തായ രാജ്യത്തിന്റെ പല പല നല്ല സവിശേഷതകളില്‍ ഒന്നാണ് . നമ്മുടെതായ ആചാര-അനുഷ്ടാനങ്ങളും താല്പര്യങ്ങളും അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്തര്യം.   
കേരളീയരായ നമ്മുക്ക് ,നമ്മുടെ ജന്മനാടിനോടുള്ള സ്നേഹവും ക്കൂറും എല്ലാവരുടെയും മനസ്സില്‍ കാത്തു സൂക്ഷിക്കാറുണ്ട് . നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ജീവിച്ചു കഴിയുമ്പോള്‍ ആ സ്നേഹവും ക്കൂറും കുറഞ്ഞു പോകാറുണ്ടോ എന്ന് ഒരു പക്ഷെ സംശയം തോന്നാരുണ്ടാകാം.

നമ്മുടെ കൊച്ചു കേരളം നമ്മള്‍ക്ക് നല്‍ക്കുന്ന പല സന്തോഷങ്ങളും ആസ്വധികുവാന്‍ വര്‍ഷാ വര്ഷം നാട്ടില്‍ പോകുവാനും , മാസങ്ങള്‍ ജോലി വിട്ട്‌ താമസിക്കുവാനും നമ്മള്ളില്‍ ആര്‍ക്കും തന്നെ പറ്റുന്ന കാര്യം അല്ലാത്തതിനാല്‍, നമ്മള്‍ വസിക്കുന സ്ഥലം നമ്മുടെ കൊച്ചു കേരളം പോലെ ഒരു സ്വര്‍ഗ്ഗമാക്കി എടുകുവാന്‍ ഇതുപോലെ ഉള്ള ഒരു  സംഘടനയിലൂടെ സാധിക്കും എന്ന ഒരു സ്വപ്നം ആണ് മിഷിഗന്‍ മലയാളീ അസോസിയേഷന്‍ ഉടലെടുകുവാന്‍ കാരണം .               
ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരം സെപ്റ്റംബര്‍ 25 ന് പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ അല്‍ഫോന്‍സ്‌ ജോസെഫിന്റെ സാനിധ്യത്തില്‍ തുടക്കം കുറച്ചു. 
   
മഹാകവി വള്ളത്തോളിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ "ഭാരതം എന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതം ആകണം അന്തരംഗം.  കേരളം എന്ന പേര്‍ കേട്ടാലോ, തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍"

Our Sponsors
healoctagontrinitytricare
NamasteMegha SathidhiSanjoy Augustine CPAYour Ad Here